താന്‍ പ്രണയത്തിലാണെന്നു വെളിപ്പെടുത്തി നടിയും അവതാരകയുമായി രഞ്ജിനി ഹരിദാസ്. ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിനി മനസ്സ് തുറന്നത്.
16 വർഷമായി പരിചയമുള്ള ശരത് പുളിമൂടുമായി ഇപ്പോള്‍ പ്രണയത്തിലാണെന്നാണ് വെളിപ്പെടുത്തല്‍. ശരത്ത് വിവാഹിതനായിരുന്നു. താൻ മറ്റൊരു റിലേഷനിലും. ഇപ്പോഴാണ് രണ്ടും പേരും സിംഗിൾ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നും രഞ്ജിനി പറഞ്ഞു.
ഇക്കഴിഞ്ഞ പ്രണയദിനത്തിൽ ശരത്തിനൊപ്പമുള്ള ചിത്രം രഞ്‍ജിനി പങ്കുവെച്ചിരുന്നു. പിന്നാലെ രഞ്ജിനി പ്രണയത്തിലാണെന്ന വാർത്തകളും പ്രചരിച്ചിരുന്നു.