ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുടെ ഇടയിൽ വൈറലാകുന്നു. കണ്ണൂർ വിമാനത്താവളത്തിൽ ദിലീപും കാവ്യയും മകൾക്കൊപ്പം എത്തിയപ്പോൾ ആരോ പകർത്തിയതാണ് ഈ ചിത്രം. ദിലീപിന്റെ തോളിൽ ചാഞ്ഞുകിടക്കുന്ന മഹാലക്ഷ്മിയെയാണ് ചിത്രത്തിൽ കാണാനാകുക. ദിലീപിന്റെ ഫാൻ പേജുകളാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഫോട്ടോയില്‍ മഹാലക്ഷ്മിയുടെ മുഖം വ്യക്തമല്ല.
അവധി ആഘോഷിക്കുന്നതിനായി കാവ്യയുടെ നാടായ നീലേശ്വരത്ത് പോയി മടങ്ങുകയായിരുന്നു ഇവർ. കഴിഞ്ഞ ആഴ്ചയാണ് ദിലീപും കാവ്യയും മഹാലക്ഷ്മിയും നീലേശ്വരത്തെത്തുന്നത്.