പുത്തൻ മേക്കോവറിൽ നടി സംയുക്ത വർമ. മകൻ ദക്ഷ ധാർമിക്കിനൊപ്പമാണ് പുതിയ ഹെയർ സ്റ്റൈലിൽ നടി പ്രത്യക്ഷപ്പെടുന്നത്. ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സംയുക്ത. തന്റെ യോഗയുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കാറുണ്ട്.
2002–ൽ ആണ് ബിജു മേനോനും സംയുക്ത വർമയും വിവാഹിതരാകുന്നത്. വിവാഹശേഷം ബിജു മേനോനൊപ്പം ചില പരസ്യചിത്രങ്ങളിൽ നടി അഭിനയിച്ചിരുന്നു. 2002-ൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം തമിഴ് പതിപ്പാണ് താരം അവസാനം അഭിനയിച്ച സിനിമ.