sowbhagya-arjun

സോഷ്യൽ മീഡിയ താരം സൗഭാഗ്യ വെങ്കിടേഷിന്റെ ടിക്ടോക് വിഡിയോകൾക്കായി കാത്തിരുന്ന ഒരു സമയമുണ്ടായിരുന്നു പ്രേക്ഷകർക്ക്. മികച്ച ടൈമിങ്ങോടെയായിരുന്നു സൗഭാഗ്യയുടേയും അമ്മ താര കല്യാണിന്റേയും പ്രകടനം. ഇവരുടെ എല്ലാ വിഡിയോകളും ഡബ്സ്മാഷുകളും വൈറലായിരുന്നു. 

 

പ്രണയത്തിനൊടുവിൽ അർജുൻ സോമശേഖറുമായുള്ള വിവാഹം രണ്ടു വർഷം മുൻപായിരുന്നു. അർജുനും ടിക്ടോക്കിൽ മോശമായിരുന്നില്ല. ഇപ്പോൾ സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം ശ്രദ്ധിക്കപ്പെട്ടിരിക്കയാണ്. ആളെ പിടികിട്ടിയോ , പണ്ടൊരിക്കൽ എനിക്ക് ഈ വ്യക്തിയോടു ക്രഷ് ഉണ്ടായിരുന്നു.. എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കു വച്ചത്. ഭർത്താവായ അർജുന്റെ ഒരു പഴയ കാല ചിത്രമാണ് സൗഭാഗ്യ ഷെയർ ചെയ്തത്. ടാറ്റൂ ആർട്ടിസ്റ്റ് കൂടിയാണ് അർജുൻ.