തമിഴകത്ത് ആരാധകരും താരങ്ങളും തമ്മിലുള്ള ബന്ധം പലപ്പോഴും രാജ്യമെങ്ങും ചർച്ചയാകാറുണ്ട്. സിനിമയും രാഷ്ട്രീയവും ചേർന്ന് കിടക്കുന്ന ദ്രാവിഡ മണ്ണിൽ താരങ്ങൾക്കായി തമ്മിൽ തല്ലി ജീവൻ െപാലിഞ്ഞവരും ഏറെയാണ്. ആ സ്നേഹം തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കുന്ന താരങ്ങളുമുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് സൂര്യ. ഇപ്പോൾ ആരാധകർ വൈറലാക്കുന്ന വിഡിയോയിൽ തന്റെ ആരാധകന്റെ കല്യാണത്തിന് പങ്കെടുക്കുന്ന സൂര്യയുടെ ദൃശ്യങ്ങളാണ്.
വർഷങ്ങളായി ഓള്‍ ഇന്ത്യ സൂര്യ ഫാൻ ക്ലബ്ബിന്റെ അംഗം ആണ് ഹരി. വിവാഹച്ചടങ്ങിൽ ഉടനീളം സൂര്യ പങ്കെടുത്തു. വധുവിന് ചാർത്താൻ താലി എടുത്തുകൊടുത്തതും സൂര്യയായിരുന്നു. വിവാഹത്തിന് സൂര്യ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അറിയിപ്പൊന്നും ഹരിക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇഷ്ടതാരത്തിന്റെ വരവ് വരന് മാത്രമല്ല അവിടെയുള്ളവർക്കും കൗതുക കാഴ്ചയായി. വിഡിയോ കാണാം.