docuscn

പ്രമുഖ ഭരതനാട്യകലാകാരനും പത്മഭൂഷണ്‍ ജേതാവുമായ പ്രോഫസര്‍ സി.വി. ചന്ദ്രശേഖരുടെ ജീവിതം രേഖപ്പെടുത്തുന്ന ഡോക്യുമെന്ററി പുറത്തിറങ്ങി. സംവിധായകനായ വിനു വാസുദേവനാണ് ആയിക്കണക്കിനു ശിഷ്യരുടെ ഗുരു കൂടിയായ ചന്ദ്രശേഖറുടെ ജീവിതം നൃത്ത്യ  ഗന്ധര്‍വം എന്ന പേരില്‍   ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്

 

 ഭരതനാട്യത്തിന്റെ ഭാവ –രാഗ–താള പെരുമ ലോകമാകെ എത്തിക്കാന്‍ ജീവിതം മാറ്റിവച്ച അല്‍ഭുത പ്രതിഭ.86ാം വയസിലും തേടിയെത്തുന്നവര്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്ന മഹാഗുരു. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച സി.വി.ചന്ദ്രശേഖറിന്റെ ജീവിതം ഇനി സ്ക്രീനില്‍ കാണാം. കലാസ്വാദകനും മാധ്യമ പ്രവര്‍ത്തകനുമായ   വിനു വാസുദേവിന് നൃത്തങ്ങളോടുള്ള താല്‍പര്യമാണ്  നൃത്ത്യ ഗന്ധര്‍വമായി പുറത്തുവരുന്നത്.

 

ഒരു മണിക്കൂറും 15 മിനിറ്റുമുള്ള ഡോക്യുമെന്ററി   ബനാറസ്, ബറോഡ സര്‍വകലാശാലകളിലെ അധ്യാപനക കാലമടക്കം  സിവിയുടെ ജീവിതം സമഗ്രമായി പറയാനാണ് ശ്രമിക്കുന്നത്. വരും തലമുറയ്ക്കുള്ള റഫറന്‍സായാണ് ഡോക്യുെമന്ററി ഒരുക്കിയതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

 

ചെന്നൈയിലെ മധുര കലാനികേതനാണ് നിര്‍മാതാക്കള്‍.ചെന്നൈയില്‍ നടന്ന ചടങ്ങളില്‍ സിവി ചന്ദ്രശേഖറിന്റെയും ഭാര്യ  ജയചന്ദ്രശേഖറിന്റെയും സാന്നിധ്യത്തിലായിരുന്നു ആദ്യ സ്ക്രീനിങ്