തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളിലെ പ്രകടനത്തിന് കാളിദാസ് ജയറാമിന് അഭിനന്ദനപ്രവാഹം. തമിഴിലെ പ്രമുഖ സംവിധായകരായ സുധ കൊങ്കര, വെട്രി മാരന്‍, ഗൗതം വസുദേവ് മേനോന്‍, വിഗ്നേഷ് ശിവന്‍ എന്നിവർ ചേര്‍ന്നൊരുക്കിയ ലഘുചിത്രങ്ങളാണ് ആന്തോളജിയിൽ. നെറ്റ്ഫ്ളിക്സിന്‍റെ ആദ്യ ഒറിജിനല്‍ പ്രൊഡക്ഷന്‍ ആയ പാവ കഥൈകളില്‍ സുധ കൊങ്കര സംവിധാപം ചെയ്ത തങ്കം എന്ന ചിത്രത്തിലാണ് കാളിദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
സത്താര്‍ എന്ന ട്രാന്‍സ് കഥാപാത്രത്തെയാണ് കാളിദാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വൈകാരിക രംഗങ്ങളിലെ കാളിദാസിന്‍റെ പ്രകടനം തങ്ങളെ കരയിച്ചെന്ന് സിനിമ കണ്ടവരിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു. ഇനിയും തമിഴ് സിനിമകളിൽ കാളിദാസിനെ കാണാൻ ആഗ്രഹിക്കുന്നുവെന്നും തമിഴ് സിനിമാ പ്രേക്ഷകരും പറയുന്നു.
പ്രകാശ് രാജ്, ഗൗതം മേനോന്‍, സിമ്രാന്‍, അഞ്ജലി, കല്‍കി കേറ്റ്ലിന്‍, സായ് പല്ലവി എന്നിവരും ആന്തോളജിയിലെ മറ്റു ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
പാവ കഥൈകൾക്കായി താൻ കാത്തിരിക്കുകയാണെന്ന് ഗോകുൽ സുരേഷ് ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് കുറിച്ചിരുന്നു.