meenakshi-kavya-image

സംവിധായകനും നടനുമായ നാദിർഷയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങിലെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ആയിഷയുടെ വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയ മീനാക്ഷി ഏവരുടേയും ശ്രദ്ധാ കേന്ദ്രമായിരുന്നു. ആയിഷയും മീനാക്ഷിയും കളിക്കൂട്ടുകാർ കൂടിയാണ്.

asha-aravind-2-image-845-440

 

asha-namitha-image-845-440

ദിലീപും നാദിർഷയുമായി വർഷങ്ങളുടെ പരിചയമാണുള്ളത്. സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ മിമിക്രി വേദികളിലൂടെയായിരുന്നു ഇരുവരും വളർന്നുവന്നത്. അതിനാൽ തന്നെ ഇരുവരുടേയും കുടുംബങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. 

asha-arvind-2-image-845-440

 

asha-aravind-image-845-440

സിനിമയിൽ നിന്നുള്ള ഏതാനും താരങ്ങളും ചടങ്ങിലെത്തി. നടി ആശ അരവിന്ദും കുടുംബവും പരിപാടിയിൽ പങ്കെടുത്തിരുന്നു. കൂടാതെ നടി നമിതയും എത്തിയിരുന്നു. 

 

ഏറെ നാളുകള്‍ക്കു ശേഷം ദിലീപും കാവ്യയും പൊതു വേദിയിലെത്തിയ പരിപാടി കൂടിയായിരുന്നു ഇത്.