nadirshah-daughter

നടനും സംവിധായകനുമായ നാദിർഷയുടെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു. നാദിർഷയുടെ മൂത്ത മകൾ ആയിഷയെ വിവാഹം ചെയ്യാനൊരുങ്ങുന്നത് പ്രമുഖ ബിസിനസുകാരനായ ലത്തീഫ് ഉപ്പളഗേറ്റിന്റെ മകൻ ബിലാലാണ്. നിശ്ചയ ചടങ്ങിന്റെ ചില ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. 

ദിലീപും കാവ്യ മാധവനും മീനാക്ഷിയും ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.  നാദിർഷയും ദിലീപും അടുത്ത സുഹൃത്തുക്കളാണ്. നാദിർഷയുടെ രണ്ടുമക്കളിൽ മൂത്തയാളാണ് ആയിഷ. ഷാഹിനയാണ് ഭാര്യ. ഇളയ മകൾ ഖദീജ. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത കൂട്ടുകാരാണ് ആയിഷയും ഖദീജയും. 

nadirshah-two

നടി നമിത പ്രമോദും ആയിഷയുടെ സുഹൃത്താണ്. നമിത കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു. നമിതയെ അണിയിച്ചൊരുക്കിയത് ആയിഷയായിരുന്നു.