നാല് ഷോർട് ഫിലിമുകളുടെ ക്യുറേറ്റഡ് ഓണ്‍ലൈൻ ഫെസ്റ്റിവലുമായി ഫിൽമോക്രസി ഫൗണ്ടേഷൻ. നവംബര്‍ 14 മുതൽ 22 വരെയാണ് ഫെസ്റ്റിവൽ. ദേശീയ അവാർഡ് ജേതാവായ ഫിലിം മേക്കർ ഉണ്ണി വിജയൻ ആണ് ഫെസ്റ്റിവൽ ക്യുറേറ്റർ. 21, 22 തീയതികളിൽ ഫിലിം മേക്കേര്‍സുമായുള്ള സംവാദവും ഉണ്ടായിരിക്കും. ഫില്‍മോക്രസി മോഡലിനെക്കുറിച്ച് സ്വതന്ത്ര സിനിമാ പ്രവർത്തകരും സംസാരിക്കും.
പ്രിയ ബെല്ലിയപ്പയുടെ ഫ്രൈയ്ഡ് ലൈൻസ്, അനീഷ് പല്യാലിന്റെ റോസാ ലിമ, ശരത്ചന്ദ്രബോസിന്റെ മുണ്ടൻ, പ്രവീൺ സുകുമാരന്റെ അതീതം എന്നിവയാണ് ഷോർട് ഫിലിമിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ.
നവംബർ 14 ന് വൈകിട്ട് ഏഴു മണിക്ക് കനി കുസൃതി, എസ് ഹരീഷ്, പ്രിയ എ എസ്, ശാന്തി ബാലചന്ദ്രൻ എന്നിവരുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഫിൽമോക്രസി ഷോർട്ട്സ് ഫെസ്റ്റിന്റെ ലോഞ്ചിങ്ങ്.