
നടി മിയയുടെ മനസമ്മത വിഡിയോ പുറത്ത്. പള്ളിയിൽ വച്ചു നടന്ന ചടങ്ങിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. കഴിഞ്ഞ ജൂൺ ആദ്യമായിരുന്നു മിയയുടെയും അശ്വിന്റെയും വിവാഹനിശ്ചയം. അശ്വിന്റെ വീട്ടിൽവച്ചാണ് ചടങ്ങുകൾ നടന്നത്.
ലൈറ്റ് പിങ്ക് നിറമുള്ള ലെഹങ്കയില്‍ നിറയെ വര്‍ക്കുകളുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടായിരുന്നു മനസമ്മതത്തിന് മിയ എത്തിയത്. വെള്ള ഷര്‍ട്ടില്‍ ഇളംനീല നിറമുള്ള ഓവര്‍കോട്ട് ആയിരുന്നു അശ്വിന്റെ വസ്ത്രം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മനസമ്മതത്തിലും പങ്കെടുത്തിരിക്കുന്നത്.
കോവിഡ് പ്രശ്നങ്ങളുള്ളതിനാല്‍ എല്ലാ മുന്‍കരുതലുകളും താരകുടുംബം സ്വീകരിച്ചിരുന്നു.