ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ മലയാളികളുടെ സ്വന്തം ചങ്ങാതിയായ നടന്‍ സെന്തിലിന് ആണ്‍ കുഞ്ഞ് പിറന്നു. ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന വേളയില്‍ താരം തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
‘സമ്പൂർണ ലോക്ഡൗൺ ആയിട്ട് ഇന്നേക്ക് ഒരുവർഷം തികയുന്നു. ഞങ്ങളുടെ ആദ്യ വെഡ്ഡിങ് ആനിവേഴ്സറി. ഈശ്വരാനുഗ്രഹത്താൽ ഈ സന്തോഷത്തിൽ ഞങ്ങളോടൊപ്പം പങ്കു ചേരാൻ ഒരു പുതിയ ആളു കൂടി വന്നിട്ടുണ്ട്,” അഖിലയ്ക്കൊപ്പമുള്ള ചിത്രവും കുഞ്ഞിന്റെ കൈയ്യുടെ ചിത്രവുമായി സെന്തിൽ കുറിച്ചു.
ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന ഒരൊറ്റ സിനിമ കൊണ്ടു തന്നെ നായകനിരയിൽ ഇടം നേടിയ താരമാണ് സെന്തിൽ കൃഷ്ണ. കഴിഞ്ഞ ഓഗസ്റ്റ് 24നാണ് സെന്തിൽ കോഴിക്കോട് സ്വദേശി അഖിലയെ വിവാഹം ചെയ്തത്. ഗുരുവായൂര്‍ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്.