അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ഇന്ദ്രന്‍സിനു ലഭിച്ചിട്ടുണ്ടോ ? മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മറ്റു അവാര്‍ഡുകളും ലഭിച്ചിട്ടുണ്ടെങ്കിലും ഈ ചോദ്യം പ്രേക്ഷകര്‍ ഇന്നും ചോദിക്കുന്നു. എന്നാല്‍ പരാതികളും പരിഭവങ്ങളൊന്നുമില്ലാതെ നാട്യങ്ങളില്ലാതെ ഇന്ദ്രന്‍സ് തന്റെ സിനിമാ ജീവിതം തുടരുകയാണ്. ഇന്ദ്രന്‍സ് നായകനാകുന്ന ആദ്യ കമേർസ്യൽ ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ഓരോ സിനിമകളിലും വ്യത്യസ്തമായ ആശയവും പുതുമുഖങ്ങള്‍ക്ക് അവസരവും നൽകുന്ന ഫ്രൈഡേ ഫിലിം ഹൗസ് ആണ് നിര്‍മാണം. ഫിലിപ്സ് ആൻഡ് മങ്കിപ്പെന്നിലൂടെ ശ്രദ്ധേയനായ റോജിൻ തോമസ് ആണ് സംവിധാനം. സംഗീതം രാഹുൽ സുബ്രഹ്മണ്യൻ. ഛായാഗ്രഹണം നീൽ.
ഇന്ദ്രൻസ് എന്ന നടന്റെ അഭിനയസാധ്യതകളെ പരമാവധി ഉപയോഗിക്കുന്ന സിനിമയിൽ മലയാളത്തിലെ പ്രശസ്ത യുവതാരമാകും താരത്തിന്റെ മകനായി എത്തുക. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പിന്തുണയുള്ള ഇന്ദ്രന്‍സിന്റെ പുതിയ ചിത്രം വിജയപ്രതീക്ഷ നല്‍കുന്നു.