ഫൊട്ടോഗ്രഫിയോടു മമ്മൂട്ടിയ്ക്കുള്ള ഭ്രമം എല്ലാവര്‍ക്കും അറിയാം. തന്റെ എല്ലാ ചിത്രങ്ങളേയും തോല്‍പ്പിക്കും വിധമാണ് അദ്ദേഹത്തിന്റെ വര്‍ക്കൗട്ട് ഫോട്ടോ വൈറലായത്. ചിത്രം നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ ലോകത്ത് ക്ളിക്കായത്. പലരും ഫോട്ടോഷോപ്പ് ഉപയോഗിച്ച് മമ്മൂട്ടിയുടെ തല ‘വെട്ടി’ സ്വന്തം മുഖം ഫിറ്റ് ചെയ്തു. ട്രെൻഡിനൊപ്പം എന്ന അടിക്കുറിപ്പുമായി വി.ടി. ബൽറാമും അത്രയ്ക്കായോ എന്ന വിശേഷണത്തോടെ നടന്‍ ജനാർദ്ദനനും ചിത്രവുമായി എത്തി. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് സ്റ്റാറ്റസുകൾ എങ്ങും മമ്മൂട്ടിചിത്രം മാത്രം. . 

 

പിന്നാലെ ട്രോളന്‍മാരും ചിത്രം ഏറ്റെടുത്തു. ലോകമെങ്ങും ആരാധകരുള്ള വെബ് സീരിസ്  മണി ഹീസ്റ്റിലെ പ്രഫസറുടെ ഇന്ത്യന്‍ പതിപ്പാണിതെന്ന് ആരാധകര്‍. ബിലാലിന്റെ രണ്ടാം വരവിനുള്ള ഒരുക്കമാണിതെന്നും കണക്കുകൂട്ടിയവരുണ്ട്. ഏറ്റവുമൊടുവില്‍ ഒരു ആരാധകന്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ കടമെടുക്കുന്നു.... ‘പ്രായത്തിന് പറയാമെല്ലോ...ഞാന്‍ മമ്മൂട്ടിയോട് മല്‍സരിച്ചാണ് തോറ്റതെന്ന്...’