vinu-mohan-new-movie
നായകവേഷത്തില്‍ പുതിയ ചിത്രവുമായി യുവതാരം വിനുമോഹന്‍. ബാലു നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രകാശനം ഓഗസ്റ്റ് 17ന് നടക്കും. വിനീത് ശ്രീനിവാസനും സംവിധായകന്‍ വൈശാഖും ടൈറ്റില്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടും. ഹെവന്‍ സിനിമാസിന്റെ ബാനറില്‍ ജോഷി മുരിങ്ങൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം ഈവര്‍ഷം അവസാനത്തോടെ തുടങ്ങാനാണ്. തീരുമാനിച്ചിരിക്കുന്നത്. ലോഹിതദാസിന്റെ സംവിധാനത്തില്‍ എത്തിയ വിനുമോഹന്‍ നായകനായ ആദ്യചിത്രം നിവേദ്യം റിലീസായത് പതിമൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് ഓണക്കാലത്തായിരുന്നു. കോവിഡ് കാലത്ത് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു വിനുമോഹന്‍. നടന്റെ പ്രവര്‍ത്തനങ്ങളെകുറിച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പേരെടുത്ത് പരാമര്‍ശിക്കുകയും ചെയ്തിരുന്നു.