vandemataram-15

സംഗീതത്തിലൂടെ സ്വാതന്ത്ര്യദിനം ആഘോഷമാക്കി സിനിമ - സംഗീതലോകത്തെ പ്രമുഖര്‍.  ലോക്ഡൗണ്‍ കാലത്താണ് ഈ ദേശസ്നേഹ  ആല്‍ബം ചിത്രീകരിച്ചത്.  

രാജ്യം 74ാംമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ സംഗീതരംഗത്തെ പ്രഗല്‍ഭരുടെ ആദരം. വന്ദേമാതരമെന്ന പേരില്‍ പുതിയ ഗാനമിറക്കിയാണ് ഇൗ സ്വാതന്ത്ര്യദിനത്തെ വരവേറ്റത്. പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ഡോ.എല്‍.സുബ്രഹ്മണ്യമാണ് സംഗീതം നിര്‍വഹിച്ചത്. ചലച്ചിത്രരംഗത്തെ പ്രമുഖരാണ് ഇതില്‍ പാടി അഭിനയിച്ചിരിക്കുന്നത്. 

മോഹന്‍ലാല്‍, ഹേമമാലിനി, ജൂഹി ചൗള എന്നിവരെക്കൂടാതെ എസ്.പി.ബാലസുബ്രഹ്മണ്യം, സോനു നിഗം, ശ്രേയ ഘോഷാല്‍, കവിത കൃഷ്ണമൂര്‍ത്തി തുടങ്ങിയവരും ഇതില്‍ പാടി അഭിനയിച്ചു. 38 വാദ്യോപകരണങ്ങളാണ് ഇൗ ഗാനത്തിന്‍റെ റെക്കോര്‍ഡിങ്ങിനായി ഉപയോഗിച്ചത്. ഐറിഷ് സ്വദേശിയായ ഡെറിക് ഗ്ലീസാണ്   മ്യൂസിക് കണ്ടക്ട് ചെയ്തതും.