suraj-shaburaj

അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് ആശ്വാസവുമായി മലയാളത്തിന്റെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട്. ഷാബുരാജിന്റെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും സമാധാനിപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.

മിമിക്രി വേദികളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്നു ഷാബുരാജ്. അപ്രതീക്ഷിതമായാണ് ഷാബുരാജ് ജീവിതത്തോട് വിടപറഞ്ഞ് പോയത്.

സാമ്പത്തികമായി ബുദ്ധിമുട്ടിലാണ് അദ്ദേഹത്തിന്റെ കുടുംബം. നാല് മക്കളാണ് ഷാബുരാജിന്. സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ഷാബുരാജിന്റെ കുടുംബത്തെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.