tovino-covid-minnal-murali

TAGS

ടൊവീനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രം ‘മിന്നൽ മുരളി’ക്കു വേണ്ടി ഉണ്ടാക്കിയിരുന്ന സെറ്റ് ആണ് ചിത്രത്തിൽ കാണുന്നത്. കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിർമാണത്തിലിരുന്ന സെറ്റ്, കോവിഡ് പശ്ചാത്തലത്തിൽ സിനിമാ നിർമാണം നിര്‍ത്തിവച്ചതിനാൽ പകുതിമാത്രമായി നിർമാണം അവസാനിപ്പിക്കേണ്ടിവന്നു. വിശുദ്ധവാരത്തിൽ ജനലക്ഷങ്ങൾ കയറാനെത്തുന്ന മലയാറ്റൂർ മലയാണ് പശ്ചാത്തലത്തിൽ. കോവിഡ് മൂലം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തീർഥാടനവും നിർത്തിവച്ചിരിക്കുകയാണ്. 

സെറ്റ് നിർമാണം പാതി വഴിയിൽ നിലച്ചതോടെ വലിയ നഷ്ടമാണ് നിർമാതാക്കൾക്ക് ഉണ്ടായിരിക്കുന്നത്. വയനാട് ഷെഡ്യൂളിന് ശേഷം കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരുന്നതാണ്. ഗോദയ്ക്കു ശേഷം ബേസിൽ ജോസഫ് - ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളിയുടെ ആദ്യ ഘട്ട ചിത്രീകരണം വയനാട്ടിൽ പൂർത്തിയായിരുന്നു.വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാതാവ്.

tovino-set-aluva

ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ

കോവിഡ് ഭീതിയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സിനിമാ വ്യവസായത്തിൽ നിത്യേന ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റിലീസിനൊരുങ്ങിയതും റിലീസ് ചെയ്തതുമായ ഒട്ടേറെ സിനിമകളും പ്രതിസന്ധിയിലായി.