തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങി കഴിഞ്ഞ രണ്ടുവർഷത്തിനിടെ സാധാരണക്കാരന്റെ കഥ പറഞ്ഞ് അസാധാരണ വിജയം നേടിയ ചിത്രങ്ങൾ ഏറെയാണ്. കഥയോടൊപ്പം തന്നെ കഥയ്ക്ക് വേണ്ട ഭൂമിക ഒരുക്കുന്നതിൽ ഇൗ ചിത്രങ്ങൾ അസാധാരണമായ കയ്യടക്കം കാട്ടി. കുമ്പളങ്ങിയിലെ സജിയുടെ വീട് സെറ്റിട്ടതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തൊണ്ടിമുതൽ സിനിമയിലെ ആ ഇരുനില പൊലീസ് സ്റ്റേഷനും സെറ്റിട്ടതാണ്. 

ഇതിനെല്ലാം പിന്നിൽ ഒരു പതിറ്റാണ്ടായി കലാസംവിധാനരംഗത്തും തിളങ്ങുന്ന ജ്യോതിഷ് ശങ്കറാണ്. ആദാമിന്റെ മകൻ അബുവിൽ തുടങ്ങിയ സിനിമായാത്ര. പിന്നീട് ഹിറ്റ് ചിത്രങ്ങളുടെ ടൈറ്റിൽ കാർഡിലെല്ലാം ജ്യോതിഷിന്റെ പേര് നിറഞ്ഞു. പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. 

ഒപ്പം ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ മൽസരരംഗത്ത് ജ്യോതിഷ് കലാസംവിധാനം ചെയ്ത നാലു ചിത്രങ്ങളാണ് ഉള്ളത്. സെറ്റാണ് എന്ന് തോന്നാത്തതാണ് തനിക്ക് അവാർഡ് നഷ്ടമാകാൻ കാരണമാകുന്നതെന്ന് അഭിമാനത്തോടെ പറയുമ്പോഴും ഇത്തവണ തികഞ്ഞ പ്രതീക്ഷയിലാണ്. വിഡിയോ കാണാം.