kunchako-boban-mother-birthday

അപൂർവപിറന്നാൾ ദിനം ആഘോഷിക്കുന്നവരാണ് ഫെബ്രുവരി 29 ന് ജനിച്ചവർ. നാലു വര്‍ഷത്തില്‍ ഒരിക്കൽ മാത്രം സംഭവിക്കുന്ന ആ പിറന്നാൾ സന്തോഷത്തിലാണ് നടൻ കുഞ്ചാക്കോ ബോബന്റെ അമ്മ മോളി. 

64–ാം പിറന്നാളാണ് ഇതെങ്കിലും കലണ്ടര്‍ പ്രകാരം അമ്മക്കിപ്പോൾ മധുരപ്പതിനാറ് ആണെന്ന് ആസംകള്‍ നേർന്നുകൊണ്ടുള്ള കുറിപ്പിൽ ചാക്കോച്ചൻ പറയുന്നു. ജീവിതത്തിൽ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളിലൊരാൾ എന്നാണ് താരം അമ്മയെ വിശേഷിപ്പിക്കുന്നത്. ചെറുപ്പത്തിൽ തന്നെയും സഹോദരിയെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള അമ്മയുടെ ചിത്രവും മകൻ ഇസ്ഹാഖിനെ ഒപ്പമിരുത്തിക്കൊണ്ടുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

''എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും കരുത്തരായ സ്ത്രീകളിൽ ഒരാൾക്ക്...ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളെ അവർ ധീരമായി നേരിട്ടു. എന്റെ ജീവിതത്തിൽ ഞാൻ അൽപ്പമെങ്കിലും നല്ലൊരു വ്യക്തിയാണെങ്കിൽ അതിന് അമ്മയോടാണ് ഞാൻ നന്ദി പറയുന്നത്. ഈ ദിവസം നാല് വർഷത്തിലൊരിക്കലേ വരൂ എന്നത് കൊണ്ട് അമ്മയ്ക്കിപ്പോൾ മധുരപ്പതിനാറാണ്. ഒരുപാട് സ്നേഹം, ഉമ്മകൾ'', കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.