അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയാണ് കല്യാണി പ്രിയദര്‍ശന്റെ മലയാള സിനിമാ അരങ്ങേറ്റം. തെലുങ്ക് ചിത്രത്തിലൂടെ സിനിമയിലെത്തിയ കല്യാണിയുടെ മെലിഞ്ഞ രൂപം കണ്ട് ഇത് പണ്ടത്തെ ആ ചബ്ബി പെൺകുട്ടി ആണോ എന്ന് അതിശയിച്ചവരുണ്ട്.
ആ സംശയത്തിന് കല്യാണി തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. ''ഞാന്‍ ആദ്യം ഒരു ചബ്ബി പെണ്‍കുട്ടിയായിരുന്നു. ആദ്യമൊക്കെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. ശരിക്കും ടോം ബോയ് ആയിരുന്നു. സിനിമയുടെ ഭാഗമായി ആദ്യം പിന്നണിയില്‍ എത്തിയപ്പോഴാണ് തടി കുറച്ചത്. അല്ലാതെ നടിയാകാന്‍ വേണ്ടിയല്ല. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണ്'', ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കല്യാണി പറഞ്ഞു.