nazriya-friend-marriage

ഇടവേളയ്ക്കു ശേഷം നസ്രിയയുടെ സിനിമാവരവ് കാത്തിരിക്കുകയാണ് ആരാധകർ. അന്‍വർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. ഫഹദ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ട്രാന്‍സിന്റെ മറ്റൊരു പ്രത്യേകത.

അടുത്തിടെ കൂട്ടുകാരിയുടെ വിവാഹദിനത്തിൽ നസ്രിയ ഫഹദുമൊത്ത് എത്തിയ വിഡിയോ വൈറലായിരുന്നു. ചടങ്ങിന്റെ പുതിയ വിഡിയോ ‌ക്ലിപ്പ് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൂട്ടുകാരിക്ക് നസ്രിയ വിവാഹസമ്മാനം കൈമാറുന്നതും വിഡിയോയിൽ‌ കാണാം.