ഇടവേളക്കു ശേഷം നസ്റിയയുടെ സിനിമാവരവ് കാത്തിരിക്കുകയാണ് ആരാധകർ. അന്‍വർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസിലൂടെയാണ് നസ്റിയയുടെ തിരിച്ചുവരവ്. ഫഹദ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ട്രാന്‍സിന്റെ മറ്റൊരു പ്രത്യേകത.
ഇപ്പോൾ ഒരു പൊതുചടങ്ങിൽ ഇരുവരുമൊന്നിച്ച് പ്രത്യക്ഷപ്പെട്ടതിന്റെ വിഡിയോ ആണ് നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നസ്റിയയുടെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ.