മകൾക്കു വേണ്ടി താൻ സ്വന്തം ജീവൻ കൊടുക്കുമെന്നും കൂടെ നിർത്തണമെന്നും നടൻ ബാല.
'അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍. അവളെ കൂടെ നിര്‍ത്തണം...'', ഒരു ചാനൽ പരിപാടിക്കിടെ, മകളുമായി എത്രത്തോളം ക്ലോസാണ് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ബാല പറഞ്ഞു.
ഗായിക അമൃത സുരേഷിന്റെയും നടൻ ബാലയുടെയും മകൾ അവന്തിക സോഷ്യൽ ലോകത്തിനും പ്രിയപ്പെട്ടവളാണ്. പാപ്പുവിന്റെ പാട്ടും കുസൃതി വിഡിയോകളും ധാരാളം ആരാധകരെ നേടികൊടുത്തിട്ടുണ്ട്. പാട്ടുപാടിയും കൊഞ്ചിയും പാപ്പു എന്ന അവന്തിക സമൂഹമാധ്യമത്തിലൂടെ എത്താറുണ്ട്. അമൃതയും ബാലയും മകൾക്കൊപ്പമുള്ള വിഡിയോകളും ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.
മുമ്പ് ബാല സമൂഹമാധ്യമത്തിലൂടെ പോസ്റ്റ് ചെയ്ത മകള്‍ അവന്തികയ്ക്കൊപ്പമുള്ള ഒരു വിഡിയോ വൈറലായിരുന്നു.