താരപ്രഭയിൽ നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹറിസപ്ഷൻ. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ ആശംസ നേരാനെത്തിയ വേദിയില്‍ അവതാരകനായി എത്തിയത് നടനും വിഷ്ണുവിന്റെ അടുത്ത സുഹൃത്തും കൂടിയായ ധർമജൻ ആയിരുന്നു. ആവേശത്തോടെയാണ് സൂപ്പർ താരങ്ങളെ ആരാധകർ വരവേറ്റത്.
കോതമംഗലം സ്വദേശി ഐശ്വര്യയെ ആണ് വിഷ്ണു വിവാഹം ചെയ്തത്. വൈകിട്ട് കലൂർ വെച്ചു നടന്ന റിസപ്ഷനിലാണ് ആശംസകളുമായി താരങ്ങൾ എത്തിയത്. രാവിലെ കൊതമംഗലം വെച്ചു നടന്ന വിവാഹച്ചടങ്ങുകളിൽ സംബന്ധിക്കാനും താരങ്ങളില്‍ ചിലർ എത്തിയിരുന്നു.