നന്ദനം ഇറങ്ങി എട്ടു വർഷങ്ങള്‍ക്കിപ്പുറവും ഹിറ്റാണ് നവ്യ നായരുടെ 'ഞാൻ മാത്രമേ കണ്ടുള്ളൂ' എന്ന ഡയലോഗ്. ഇന്നും ട്രോളര്‍മാരുടെ മുഖ്യ ആയുധങ്ങളിലൊന്നു കൂടിയായ ഡയലോഗ് ആണത്. ഇടവേളക്കു ശേഷം നവ്യ തിരിച്ചെത്തുകയാണ്, വികെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന സിനിമയിലൂടെ. പുതിയ സിനിമാവിശേഷങ്ങൾ പങ്കുവെച്ചതോടൊപ്പം ആ ഹിറ്റ് ഡയലോഗിനു പിന്നിലെ കഥയും പറഞ്ഞു, മലയാള മനോരമക്ക് നൽകിയ അഭിമുഖത്തില്‍ നവ്യ.
''നീ ഭഗവാനെ കണ്ടിട്ടുണ്ട്. എന്നാൽ, നിനക്കിപ്പോഴാണ് മനസ്സിലാകുന്നത് ഈ ഗുരുവായൂരിൽ പതിനായിരങ്ങൾ വന്നു തൊഴുന്നത്, നീ അടുത്തുകണ്ടിട്ടുള്ള കളിചിരികൾ പങ്കുവച്ച കണ്ണനെ കാണാനാണെന്ന്. ആ എക്സൈറ്റ്മെന്റിൽ നീ പറയണം. ‘ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ ’ എന്ന്. ആ വാക്കുകളിൽ അതിന്റെ തീവ്രത ഉണ്ടാകണം. അങ്ങനെയാണു ബാലാമണിയുടെ പേരിൽ ഹിറ്റായ ആ വാചകങ്ങൾ ഞാൻ പറഞ്ഞത്.
എനിക്ക് കണ്ണനോടുള്ള പ്രണയവും ആ വാക്കുകളിലുണ്ട്. ഇപ്പോൾ മിക്ക സിനിമയിലും ഈ ഡയലോഗ് പലരും പറയുന്നുണ്ട്. ട്രോളുകളിലും ഹിറ്റ്. സന്തോഷം'', നവ്യ പറഞ്ഞു.