shanthi

സോഷ്യൽ മീഡിയയിൽ വൈറലായി അരുൺ കുര്യന്റെയും ശാന്തി ബാലചന്ദ്രന്റെയും സേവ് ദ ഡെറ്റ് ചിത്രം. പോസ്റ്റ് ഇരുവരും പങ്കുവച്ചതോടെ ആശംസകളുമായി നിരവധിപേർ എത്തിയിരുന്നു. എന്നാൽ, ഇരുവരുടെയും പുതിയ ചിത്രമായ 'പാപം ചെയ്യാത്തവർ കല്ലെറിട്ടെ'യുടെ റിലീസ് തീയതിയാണ് പുറത്തുവിട്ടത്.

വിനയ് ഫോർട്ട് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം ചെയ്യുന്നത് ശംഭു പുരുഷോത്തമൻ ആണ്. ശ്രിന്ദ, അനുമോള്‍, സൈജു കുറുപ്പ്, അലന്‍സിയര്‍, ടിനി ടോം തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോമോന്‍ തോമസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിക്കുന്നത്.