നടി ദിവ്യാ ഉണ്ണിക്ക് കുഞ്ഞ് പിറന്നു. താരം തന്നെയാണ് സന്തോഷവാർത്ത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ജനുവരി 14നാണ് ദിവ്യയുടെയും അരുണിന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.
തനിക്ക് ഒരു കുഞ്ഞുരാജകുമാരി പിറന്നെന്നും ഐശ്വര്യ എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും ദിവ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ചിത്രവും ദിവ്യ ഒപ്പം ചേർത്തിട്ടുണ്ട്.
2018 ഫെബ്രുവരിയിലായിരുന്നു ദിവ്യയുടെ വിവാഹം. തിരുവനന്തപുരം സ്വദേശിയായ അരുൺ കുമാറാണ് ഭർത്താണ്. ഇരുവരും അമേരിക്കയിലാണ് താമസം. അരുൺ ഹൂസ്റ്റണിൽ എഞ്ജിനിയറാണ്. ദിവ്യ അമേരിക്കയിൽ നൃത്തവിദ്യാലയം നടത്തുകയാണ്.
ആദ്യവിവാഹത്തില്‍ ദിവ്യക്ക് രണ്ട് കുട്ടികളുണ്ട്. അര്‍ജുന്‍, മീനാക്ഷി എന്നിവരാണ് ദിവ്യയുടെ മക്കള്‍. വിവാഹമോചനത്തിന് ശേഷം കുട്ടികള്‍ ദിവ്യയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.