veena-nandakumar-1

വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് 'കെട്ടിയോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലെ നായക വീണാ നന്ദകുമാര്‍.
ചെറുപ്പത്തിൽ അധികം സൗന്ദര്യമില്ലാത്ത കുട്ടിയായിരുന്നു താനെന്നും തന്റെ ആദ്യ പ്രണയങ്ങളെല്ലാം ആ സൗന്ദര്യമില്ലായ്മയിൽ മുങ്ങിപ്പോവുകയായിരുന്നെന്നും വീണ പറയുന്നു. ''സ്കൂൾ കാലഘട്ടത്തിലാണല്ലോ ആൺകുട്ടികളോട് ക്രഷും ഇൻഫാക്ച്വേഷൻ എന്നൊക്കെ വിളിക്കുന്ന പ്രണയം തോന്നുക. പലരോടും ഞാനത് തുറന്നു പറഞ്ഞപ്പോൾ നെഗറ്റീവായിരുന്നു മറുപടി. വീണ്ടും മറുപടി നെഗറ്റീവ് ആയാലോ എന്നുകരുതി ചിലരോട് ഞാനത് പറയാതെ ഉള്ളിൽ തന്നെ വച്ചു'', വീണ പറഞ്ഞു.

പ്രണയം നിരസിച്ച പയ്യൻ തനിക്ക് പതിനെട്ട് വയസായപ്പോൾ പ്രണയാഭർത്ഥ്യനയുമായി വന്നതാണ് കഥയിലെ ട്വിസ്റ്റ് എന്നും വീണ പറയുന്നു. ''സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത് എന്ന മറുപടി കൊടുത്ത് ഞാനവനെ പറഞ്ഞുവിട്ടു'', വനിത മാഗസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വീണ.