maniyanpilla-raju-daughter-wedding

മണിയൻ പിള്ള രാജുവിന്റെ മകൻ  സച്ചിൻ  വിവാഹിതനായി. ഐശ്വര്യ പി നായരാണ് വധു. ശംഖുമുഖം ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. ക്ഷേത്രം മേൽശാന്തി കൃഷ്ണൻ പോറ്റി മുഖ്യ കാർമികത്വം വഹിച്ചു. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തു. 

 

സുഹൃത്തുക്കൾക്കും സിനിമാ–രാഷ്ട്രീയ–സാംസ്കാരികരംഗത്തെ പ്രമുഖർക്കുമായി ജനുവരി 19ന് തിരുവനന്തപുരത്ത് വച്ച് വിവാഹസൽക്കാരം നടത്തും. സച്ചിന്റെ സഹോദരൻ നിരഞ്ജ് അഭിനേതാവ് ആണ്. മോഹൻലാൽ ചിത്രം ഡ്രാമ, രജിഷ നായികയായി എത്തിയ ഫൈനൽസ് എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ.