sheelu23

നടി ഷീലു എബ്രഹാമിന്റെ  മകൻ നീൽ എബ്രഹാം മാത്യുവിന്‍റെ ആദ്യ കുർബാനയ്ക്ക് ആശംസകളുമായി എത്തിയത് നിരവധി താരങ്ങള്‍. മമ്മൂട്ടി, കാവ്യ മാധവൻ, നമിത, സിദ്ദിഖ്, അഞ്ജലി, ദേവൻ, ബൈജു, മനോജ് കെ ജയൻ, കൈലാഷ്, പാർവതി നമ്പ്യാർ‍, രൺജി പണിക്കർ, ബി.ഉണ്ണികൃഷ്ണൻ, രമേഷ് പിഷാരടി തുടങ്ങി നിരവധി താരങ്ങൾ കൊച്ചിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയിരുന്നു.

 

sheelu-abraham-family-5
sheelu-abraham-family-2
sheelu-abraham-family

നിർമാതാവ് എബ്രഹാം മാത്യുവാണ് ഷീലുവിന്റെ ഭർത്താവ്. എളംകുളം ചെറുപുഷ്പം പള്ളിയിലായിരുന്നു ചടങ്ങുകൾ നടന്നത്. ശേഷം മാരിയറ്റ് ഹോട്ടലിലായിരുന്നു വിരുന്ന് സൽക്കാരം. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ക്രൗൺപ്ലാസയിൽ നടന്ന വിരുന്ന് സൽകാരത്തിനായിട്ടായിരുന്നു മമ്മൂട്ടി എത്തിയിരുന്നത്. നീലിനോട് കുശലാന്വേഷണം നടത്തി ആശംസകൾ നേർന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.