നടി മൃദുല മുരളിയുടെ വിവാഹ നിശ്ചയത്തിൽ താരമായി ഭാവന. ഞായറാഴ്ചയായിരുന്നു ചടങ്ങുകൾ. നിതിൻ വിജയനാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ നടി ഭാവന, രമ്യാ നമ്പീശൻ, ഷഫ്ന, ശരണ്യ മോഹൻ, ശിൽപ ബാല, ഗായിക സയനോര, അമൃത സുരേഷ്, സഹോദരി അഭിരാമി സുരേഷ എന്നിവരും പങ്കെടുത്തിരുന്നു. നടന്മാരായ ഹേമന്തും, മണികണ്ഠനും, ഗായകൻ വിജയ് യേശുദാസും നിശ്ചയത്തിനെത്തിയിരുന്നു. 

വളരെ ചെറുപ്പത്തിൽ തന്നെ അവതാരകയായി രംഗത്തെത്തിയ മൃദുല പിന്നീട് 2009ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. എൽസമ്മ എന്ന ആൺകുട്ടി, 10.30 എഎം ലോക്കൽ കോൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ അയാൾ ഞാനല്ല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ മൃദുല അഭിനയിച്ച അവസാന മലയാളചിത്രം.