dq-amal

എട്ടാം വിവാഹവാർഷിക ദിനത്തിൽ ഭാര്യ അമാലിന് നന്ദി പറഞ്ഞ് ദുൽഖർ. എട്ടു വർഷമായെ‌ന്ന് ആരെങ്കിലും വിശ്വസിക്കുമോ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റിന്റെ തുടക്കം.

''എട്ട് വർഷമായെന്ന് ആരെങ്കിലും വിശ്വസിക്കുമോ?  ഇത്രയും നാൾ എനിക്കൊപ്പം നിന്നതിന് നന്ദി. അമ്മയായതിന്, അമ്മായിയായതിന്, അമ്മുവായതിന്.. അത്രമേൽ ഞാൻ സ്നേഹിക്കുന്നു. ഏറ്റവും മികച്ച മനുഷ്യനാകാൻ നീയെനിക്ക് പ്രോത്സാഹനം നൽകി'', ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. 

2011 ഡിസംബറിലായിരുന്നു ദുൽഖറിന്റെയും അമാലിന്റെയും വിവാഹം.