നടി ഭാമ വിവാഹിതയാകുന്നു. കുടുംബസുഹൃത്തും ദുബായില്‍ ബിസിനസുകാരനുമായ അരുൺ ജഗദീശനാണ് വരൻ. വീട്ടുകാർ മാത്രം പങ്കെടുത്ത ചടങ്ങിൽ ഇരുവരും വിവാഹമോതിരം കൈമാറി. ജനുവരി അവസാനവാരമാണ് വിവാഹം.

 

കുടുംബങ്ങൾ തമ്മിൽ നേരത്തെ അറിയാമായിരുന്നെങ്കിലും വിവാഹം അപ്രതീക്ഷിതമായി തീരുമാനിച്ചതാണെന്ന് ഭാമ പറയുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ മലയാളസിനിമയിലേക്കെത്തുന്നത്. രേഖിത എന്ന് പേര് മാറ്റി ലോഹിതദാസ് ആണ് ഭാമ എന്ന പേര് നൽകിയത്. 

 

അൻപതോളം സിനിമകളിൽ അഭിനയിച്ച ഭാമ കഴിഞ്ഞ ഒരു വർഷമായി ഇടവേളയെടുത്തിരിക്കുകയായിരുന്നു. കന്നഡ, തമിഴ് തെലുങ്ക് ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. 2016ലെ മറുപടിയാണ് ഭാമയുടേതായി പുറത്തിറങ്ങിയ ഒടുവിലെ മലയാള ചിത്രം. 

 

കൊച്ചിയിൽ താമസിക്കുന്ന അരുൺ ജഗദീശ് വളർന്നതു കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്. കൊച്ചിയിൽ സ്ഥിരതാമസമായ ഇവർ വർഷങ്ങളായി ദുബായിയിൽ ബിസിനസ് ചെയ്യുന്നു. ഭാമയുടെ കുടുംബ സുഹൃത്തുക്കൾകൂടിയാണിവർ. കോട്ടയത്തായിരിക്കും വിവാഹം.

ഭാമയുമായുള്ള അഭിമുഖം വായിക്കാൻ വനിത ഡിസംബർ ലക്കം കാണുക..