sreelakshmi-sreekumar

മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു. നടി തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

'ഇന്ന് ഈ ദിവസം മുതൽ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും.' ഭാവി വരന്റെ കൈ കോർത്തുപിടിച്ച് നിൽക്കുന്ന ചിത്രത്തിനൊപ്പം ശ്രീലക്ഷ്മി കുറിച്ചു. വൈകാതെ തന്നെ താൻ മിസിസ് ആകുമെന്നും എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും വേണമെന്നും ശ്രീലക്ഷ്മി അഭ്യർഥിക്കുന്നു.