
മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി വൈശാലിയിലെ നായിക സുപര്‍ണ ആനന്ദ്. തന്റെ കാലത്തും മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു എന്നും അത് ദു:ഖകരമായ കാര്യമാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.
സിനിമ പുരുഷകേന്ദ്രീകൃതമാണ്. ഈ രംഗത്തെ വനിതാ കൂട്ടായ്മകളെ സ്വാഗതം ചെയ്യുന്നു. ഇപ്പോഴത്തെ പ്രായത്തിന് അനുസരിച്ച് അവസരം ലഭിക്കുകയാണെങ്കില്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കുമെന്നും സുപര്‍ണ പറഞ്ഞു.
വൈശാലിയിൽ ഋഷ്യശൃംഗനായി എത്തിയ സഞ്ജയ്‍യെ ആണ് സുപര്‍ണയും വിവാഹം ചെയ്തത്. 2007-ല്‍ ഇവര്‍ വിവാഹമോചനം നേടുകയും ചെയ്തിരുന്നു.