വസ്ത്രങ്ങളില്‍, പ്രത്യേകിച്ച് ടീഷർട്ടുകളിൽ സിനിമാ ഡയലോഗുകൾ ഇടംപിടിക്കാൻ തുടങ്ങിയത് കുറച്ചു നാളുകൾക്കു മുൻപാണ്. അധികം വൈകാതെ സംഗതി ഹിറ്റാവുകയും ചെയ്തു. ഇപ്പോൾ സായിപ്പിന്റെ നാട്ടിൽ തൂവെള്ള ടീഷർട്ടിൽ സിനിമാഡയലോഗ് എഴുതിയെത്തിയിരിക്കുകയാണ് പിഷാരടി. ഒപ്പം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും നടൻ ജോജു ജോർജുമുണ്ട്.
ആംസ്റ്റര്‍ഡാം യാത്രക്കിടയിലെ ഈ രസക്കഥ സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നത് പിഷാരടി തന്നെയാണ്. ജീൻസിനൊപ്പം വെള്ള ടീഷർട്ട് ആണ് എല്ലാവരുടെയും വേഷം. ലേശം ഉളുപ്പ്, കേറിവാടാ മക്കളേ കേറിവാ, ആരോട് പറയാൻ, ആരു കേൾക്കാൻ തുടങ്ങിയ സംഭാഷങ്ങളാണ് പ്രിന്റ് ചെയ്തിരിക്കുന്നത്.