mammootty-at-birthday-celebration

ഒരുവർഷത്തിനിപ്പുറമാണ് ദിലീപും കാവ്യമാധവനും മകൾ മഹാലക്ഷ്മിയുടെ ചിത്രം പുറത്തുവിടുന്നത്. ഇപ്പോഴിതാ മകളുടെ ഒന്നാം പിറന്നാളിന്റെ ആഘോഷ ചിത്രങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മഹാലക്ഷ്മിയെ കാണാൻ മമ്മൂട്ടി എത്തിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

meenakshi-mahalakshmi

 

പിറന്നാളിനോടനുബന്ധിച്ച് താരസമ്പന്നമായ പാർട്ടിയാണ് ദിലീപ് ഒരുക്കിയത്. അതിലേക്കാണ് മമ്മൂട്ടിയുടെ വരവ്. പിറന്നാളാഘോഷത്തിന് ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ധരിച്ചത് പിങ്ക് നിറമുള്ള വേഷങ്ങളാണ്. അതേ നിറത്തിലുള്ള ഷർട്ടാണ് മമ്മൂട്ടിയും അണിഞ്ഞത്. മമ്മൂട്ടിയോടൊപ്പം ചിത്രത്തിൽ സുരേഷ് കൃഷ്ണയേയും കാണാം. 

 

കുഞ്ഞനുജത്തിയെ എടുത്തുകൊണ്ട് നിൽക്കുന്ന മീനാക്ഷിയുടെ ചിത്രവും വൈറലാണ്. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോകളും താമസിയാതെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.