ഗായിക അമൃത സുരേഷിന്റെയും നടൻ ബാലയുടെ മകൾ അവന്തിക ആരാധകര്‍ക്കും പ്രിയപ്പെട്ടവളാണ്. അമൃതയും ബാലയും കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇരുവരും പങ്കുവെക്കാറുമുണ്ട്. അവന്തികയെക്കുറിച്ചുള്ള പുതിയൊരു വിശേഷമാണ് അമൃത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
മകളും പാട്ടിന്റെ ലോകത്തേക്ക് ചുവടുവെക്കുന്നുവെന്ന് അമൃത പറയുന്നു. ''നിങ്ങൾ എല്ലാവരുടെ അനുഗ്രഹത്തോടെ ഞങ്ങളുടെ പാപ്പു അവളുടെ സംഗീതയാത്ര ഈ മഹാനവമിയിൽ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് എന്നോടൊപ്പം ആരംഭിക്കുകയാണ്. ഞങ്ങളുടെ ജീവിതത്തിലേറ്റവും കാത്തിരുന്ന നിമിഷമാണിത്''- അമൃത കുറിച്ചു.
2010ലായിരുന്നു അമൃതയും ബാലയും വിവാഹിതരായത്. 2016ൽ ഇരുവരും വിവാഹമോചിതരായി.