തൊണ്ണൂറ്റിമൂന്നാം ജന്‍മദിനത്തില്‍ ചലച്ചിത്ര സംഗീത ചക്രവര്‍ത്തി ദേവരാജന്‍ മാസ്റ്റര്‍ക്ക് സഹപ്രവര്‍ത്തകരുടെയും ശിഷ്യരുടെയും ഗാനാഞ്ജലി. മാസ്റ്ററുടെ പ്രവര്‍ത്തന മണ്ഡലമായിരുന്ന ചെന്നൈയില്‍ ഒത്തുകൂടിയാണ് പി.ശ്രീകുമാരന്‍ തമ്പിയും ജയചന്ദ്രനും കെ.എസ്.ചിത്രയുമടക്കമുള്ള പ്രമുഖര്‍ പാടിയും പറഞ്ഞും ഓര്‍മകള്‍ പുതുക്കിയത്.
മലയാള ചലച്ചിത്രഗാനശാഖയില്‍ ചട്ടങ്ങള്‍ മാറ്റിമറിച്ച പ്രതിഭയുടെ ഓര്‍മ്മയിലായിരുന്നു ചെന്നൈ നഗരം ഇന്നലെ.മാസ്റ്റര്‍ക്ക് പ്രിയപ്പെട്ടവരെല്ലാം ജന്‍മനാളില്‍ ഒന്നിച്ചിരുന്നു ഓര്‍മ്മകള്‍ പങ്കിട്ടു.
ദേവരാജന്‍ മാസ്റ്ററുടെ പ്രിയപത്നി ലീലാമണി ചടങ്ങിനു തിരികൊളുത്തി തുടക്കം കുറിച്ചു. തുടര്‍ന്നു സഹപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.
പ്രിയശിഷ്യന്‍ എം. ജയചന്ദ്രന്‍ മാസ്റ്ററുടെ പാട്ടുകളിലൂടെയുള്ള സ്മൃതിയാത്രയ്ക്കു നേതൃത്വം നല്‍കി. കലണ്ടര്‍ അനുസരിച്ചു വെള്ളിയാഴ്ചയായിരുന്നു ദേവരാജന്‍ മാസ്റ്ററുടെ ജന്‍മദിനം. എന്നാല്‍ നാള്‍ പ്രകാരം ഇന്നലെയാണ് മാസ്റ്റര്‍ക്ക് 93 വയസ് തികഞ്ഞത്.