manju-madhu

ഓ‌ണദിനത്തിൽ മഞ്ജു വാര്യരുമായുള്ള കുട്ടിക്കാലത്തെ ഓർമകൾ പങ്കുവെച്ച് സഹോദരൻ മധു വാര്യര്‍. ഇരുവരും സ്റ്റേജില്‍ സ്കിറ്റ് അവതരിപ്പിക്കുന്ന രംഗമാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ. താൻ പറയേണ്ട ഡയലോഗ് മഞ്ജു പറഞ്ഞതിനെ തുടർന്ന് ഒന്നും മിണ്ടാൻ കഴിയാതെ നിസ്സഹായനായി നിൽക്കുന്ന തന്നെ ഈ ചിത്രത്തിൽ കാണാമെന്ന് മധു ചിത്രത്തിനൊപ്പം കുറിച്ചു.  

പോസ്റ്റിനു താഴെ രസകരമായ കമന്റുകളും എത്തുന്നുണ്ട്. മഞ്ജു വാരിയരും ഈ ചിത്രം ഫെയ്സ്ബുക്ക് പേജിൽ പങ്കു വെച്ചിട്ടുണ്ട്.