‘മറ്റ് ഭാഷകൾക്ക് കടം കൊടുത്താലും തിരിച്ചു വാങ്ങി മലയാളം എന്നും സൂക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടി.’ പറയുന്നത് മലയാളത്തിന്റെ സ്വന്തം എം.ടി വാസുദേവൻ നായരാണ്. പി.വി.സ്വാമി മെമ്മോറിയൽ ആന്റ് സോഷ്യോ കൾച്ചറൽ അവാർഡ് കോഴിക്കോട്ട് മമ്മൂട്ടിക്ക് സമ്മാനിച്ച് കൊണ്ടാണ് എംടിയുടെ ഇൗ വാക്കുകൾ.
മമ്മൂട്ടിയോട് എന്നും സ്നേഹവും ആരാധനയുമാണ്. അദ്ദേഹം പ്രിയ സുഹൃത്തും സഹോദരനും തന്റെ ജീവിതത്തിന്റെ ഭാഗവുമാണെന്ന് എംടി ചടങ്ങിൽ പറഞ്ഞു. ഇതിന് മറുപടിയായി അദ്ദേഹം എന്റെ ഗുരുനാഥനാണെന്നാണ് മമ്മൂട്ടി പ്രതികരിച്ചത്.