ബാറ്റ്മാന്‍ സിനിമകളിലൂടെ ജനപ്രീതി നേടിയ ജോക്കര്‍ കഥാപാത്രം നായകനായ ആദ്യ ചിത്രം ജോക്കറിന്റെ ഫൈനല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോക്കറായി എത്തുന്നത് ജ്വോകിന്‍ ഫീനിക്സാണ്. മുന്‍പ് ചിത്രത്തിന്റെ ടീസറുകളെല്ലാം ശ്രദ്ധ നേടിയിരുന്നു.
ഒരു സമൂഹം പലരീതിയില്‍ മാറ്റിനര്‍ത്തിയ, ഒരു വലിയ സക്രീനിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ച നടന്‍. എന്നാല്‍ ലഭിക്കുന്ന അവഗണനകള്‍ക്കെതിരെ അയാള്‍ നടത്തുന്ന പ്രതികാരം. ഒറ്റനോട്ടത്തില്‍ മാര്‍ട്ടിന്‍ സ്കോര്‍സി ചിത്രങ്ങളുടെ അന്തരീക്ഷം അതാണ് ജോക്കറിന്റെ ട്രെയിലര്‍ സമ്മാനിക്കുന്നത്. എന്നാല്‍ അതിശയിപ്പിക്കുന്ന അഭിനയമാണ് ജ്വോകിന്‍ ഫീനിക്സ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത്
ജാക്ക് നിഹോള്‍സണ്‍,ഹീത് ലെഡ്ജ് ,ജെയേര്‍ഡ് ലെറ്റോ എന്നിവരുടെ പ്രതിനായകരായ ജോക്കര്‍ വേഷം അഴിച്ച്് വെച്ച് നായകനായി വരുന്ന ടോഡ് ഫിലിപ്സിന്റെ ജോക്കര്‍ ചിത്രവും ശ്രദ്ധ നേടുമെന്ന് തീര്‍ച്ച.
ലോക സിനിമയുടെ കുലപതി മാര്‍ട്ടിന്‍ സ്കാര്‍സെസിയാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധാനം ടോഡ് ഫിലിപ്സും. വാര്‍ണര്‍ ബ്രദേഴ്സും. ഡിസി കോമിക്സും ചേര്‍ന്നാണ് ചിത്രം വിതരണം ചെയ്യുന്നത്. ഒക്ടോബര്‍ നാലിന് ചിത്രം പ്രേക്ഷകരിലേക്കെത്തും.