prithviraj-lucifer-dialogue

''ഉപദേശം കൊള്ളാം വർമ്മ സാറേ പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട് .. തന്റെ തന്തയല്ല എന്റെ തന്ത'', തിയേറ്ററിൽ നിറഞ്ഞ കയ്യടികൾ നേടിയ ലൂസിഫറിലെ മോഹന്‍ലാൽ ഡയലോഗാണിത്. ഇതേ ‍ഡയലോഗ് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞാൽ എങ്ങനുണ്ടാകും? സങ്കൽപിക്കണ്ട, അതു സംഭവിച്ചു. 

ഇതേ ഡയലോഗ് ഒരു വേദിയിലവതരിപ്പിച്ച് സംവിധാകൻ പൃഥ്വിരാജും വേദിയില്‍ കയ്യടി നേടി. ഞാനൊരു വലിയ മോഹൻലാൽ ഫാനാണ് എന്നു പറ‍ഞ്ഞുകൊണ്ടായിരുന്നു തുടക്കം. ഡയലോഗ് പുനവരതരിപ്പിക്കുന്ന പൃഥ്വിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. വിഡിയോ കാണാം.