വിവാഹവാർഷിക ദിനത്തിൽ ഫഹദിന് ആശംസകൾ നേർന്ന് നസ്രിയ. ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ച സമ്മാനമെന്ന് ഫഹദിനൊപ്പമുള്ള ചിത്രം ചിത്രം പങ്കുവെച്ച് നസ്രിയ സോഷ്യല്‍ മീഡിയയിൽ കുറിച്ചു. ഇരുവരുടെയും അഞ്ചാം വിവാഹവാർഷികമാണിത്.
എനിക്കിത് വിശ്വസിക്കാനാകുന്നില്ലെന്നും നസ്രിയ ചിത്രത്തിനൊപ്പം കുറിച്ചു. 2014 ഓഗസ്റ്റ് 21നായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും വിവാഹം. നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകൾ നേര്‍ന്നത്.
വിവാഹശേഷം സിനിമയിൽ നിന്ന് താത്ക്കാലികമായി മാറിനിന്ന നസ്രിയ 2018ൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. ഫഹദിനൊപ്പമുള്ള ട്രാൻസ് ആണ് നസ്രിയയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അൻവർ റഷീദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.