ആദ്യപ്രണയത്തെക്കുറിച്ച് മനസ്സുതുറന്ന് നടൻ ഇന്ദ്രൻസ്. പുതിയ ചിത്രം മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയുടെ പ്രൊമോഷന്റെ ഭാഗമായി ഒരഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രൻസും ബാലു വർഗീസും രചന നാരായണൻകുട്ടിയും.
ആദ്യപ്രണയം എപ്പോഴാണെന്ന് ഓർമ്മയുണ്ടോ എന്നായിരുന്നു ചോദ്യം. 'എന്ത് ചോദ്യമാണെടേ, കൃത്യമായി ഓര്‍മ്മയില്ല. കുറെ ഉണ്ടായിട്ടുണ്ട്'. ചിരിച്ചുകൊണ്ട് ഇന്ദ്രൻസ് മറുപടി നല്‍കിയപ്പോൾ ഒപ്പമുള്ളവർക്കും ചിരിയടക്കാനായില്ല.
ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയിൽ രഞ്ജി പണിക്കർ, ലാൽ ജോസ്, പ്രേംകുമാർ, കൊച്ചുപ്രേമൻ, ശ്രീജിത്ത് രവി, ഇടവേള ബാബു, രചന നാരായണൻകുട്ടി, മാല പാർവതി, അഞ്ജലി നായർ, നന്ദന വർമ, അനു ജോസഫ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.