ഭരതനാട്യത്തിന്റെ പ്രശസ്തി ലോകവേദിയില്‍ എത്തിച്ച് നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി. ഗ്രീസിലെ ഏഥന്‍സില്‍ നടന്ന അന്‍പത്തിനാലാമത് ലോക ഡാന്‍സ് കോണ്‍ഗ്രസില്‍ ഭരനാട്യം അവതരിപ്പിച്ച് കയ്യടിനേടിയ ഉത്തര ഇന്ത്യയിലും വിവിധ വേദികളില്‍ നൃത്തചുവടുകളുമായി മുന്നേറുകയാണ്. ടെംപിള്‍ സ്റ്റെപ്സ് എന്ന പേരില്‍ കൊച്ചിയില്‍ ഭരതനാട്യ പരിശീലന കേന്ദ്രവും തുടങ്ങിയിട്ടുണ്ട് ഉത്തര
ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ ഇടവപാതിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ഉത്തര ഉണ്ണി. അഭിനയത്തിനൊപ്പം അമ്മ ഊര്‍മിള ഉണ്ണിയെ കേന്ദ്രകഥാപാത്രമാക്കി 9TH MONTH ഉള്‍പ്പെട ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തും ഉത്തര തന്റേതായൊരു ഇടം സൃഷ്ടിച്ചിട്ടുണ്ട്.
എന്നാല്‍ ഇതിനെല്ലാം അപ്പുറമാണ് ഉത്തരയ്ക്ക് നൃത്തത്തോടുള്ള പ്രണയം. അത് അവരെ അഗീകാരത്തിന്റെ കൊടുമുടിയിലെത്തിച്ചിരിക്കുന്നു നൃത്തത്തിലേക്കുള്ള വരവിനെ കുറിച്ച് ഉത്തരതന്നെ പറയും. ഏതൊരു നര്‍ത്തകിയും ഒരു തവണയെങ്കിലും കൊതിക്കുന്ന വേദിയാണ് ചിതംബംരം നാട്യാഞ്ജലി. ഉത്തരയ്ക്ക് ആ വേദി അരങ്ങേറ്റത്തില്‍ തന്നെ ലഭിച്ചു. യുനസ്ക്കോയുടെ ലോക ഡാന്‍സ് കോണ്‍ഗ്രസ് ഉത്തരയെ തേടിവന്ന രാജ്യാന്തരവേദി. ഗുരുനാഥ പത്മസുഭ്രമണ്യത്തെകുറിച്ച് പറയാന്‍ നൂറ് നാവാണ് ഉത്തരയ്ക്ക്. അമ്മയുടെ പിന്തുണയും എന്നും ഒപ്പമുണ്ട് ഭരതനാട്യ പരിശീലനത്തിനൊപ്പം ഒരു നൃത്തവിദ്യാലയവും തുടങ്ങിയിട്ടുണ്ട് ഉത്തര