മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് നസ്രിയ നസീം. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷവും ആരാധകരുടെ എണ്ണത്തിൽ നസ്രിയക്ക് കുറവൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ഫഹദ് തന്ന തന്റെ ഏറ്റവും പ്രിയപ്പെട്ട സമ്മാനം എന്താണെന്ന് തുറന്നു പറയുകയാണ് നസ്രിയ.
കുഞ്ഞിനെ പോലെ നസ്രിയ പരിപാലിക്കുന്ന വളർത്തു നായയാണ് ഓറിയോ. ഓറിയോയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയാണ് നസ്രിയ. ഓറിയോയെ ഓമനിക്കുകയും ഭക്ഷണം കഴിപ്പിക്കുന്നതിന്റെയുമൊക്കെ വിഡിയോയാണ് നസ്രിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. മമ്മയുടെ ഓറിയോ ബേബിയും എന്നാണ് നസ്രിയയുടെ വിഡിയോയ്ക്ക് ക്യാപ്ഷൻ.