parvathi30

സിനിമയിൽ പ്രവർത്തിക്കുന്നതിന്റെ പേരിൽ അണിയറ പ്രവർത്തകരിൽ നിന്ന് അപമാനം നേരിടേണ്ടി വരുന്നുവെന്ന് അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവതി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. ' ഒരു സിനിമയിൽ പ്രവർത്തിക്കുന്നതിന്റെ പേരിൽ അതിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവരിൽ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങൾ'  എന്നായിരുന്നു പോസ്റ്റ്.

എന്ത് പറ്റിയെന്ന് ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ ചോദ്യത്തിന് അവർ പ്രതികരിച്ചിട്ടില്ല. കുറച്ച് സമയത്തിന് ശേഷം പിന്തുണയ്ക്ക് നന്ദിയെന്നും വളരെ മോശം സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും അവർ കുറിച്ചു. കുറച്ച് കൂടി ഉചിതമായ സമയത്ത് വെളിപ്പെടുത്താം എന്നും അവർ കൂട്ടിച്ചേർത്തിട്ടുണ്ട്