അച്ഛന്റെ ലളിത ജീവിതത്തെക്കുറിച്ച് പറഞ്ഞ് നടൻ ഇന്ദ്രജിത്ത്. അച്ഛന്‍ മരിച്ചത് ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. വളരെ ലളിത ജീവിതം നയിച്ചിരുന്ന  ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഒരു അംബാസിഡര്‍ കാറിലായിരുന്നു അന്ന് യാത്ര. ഹവായി ചപ്പല്‍ മാത്രമേ ഇടാറുള്ളൂ. ഞങ്ങള്‍ ചോദിക്കാറുണ്ട് അച്ഛനോട് ചെരുപ്പ് മാറ്റിക്കൂടേ എന്ന്. അപ്പോള്‍ പറയും, ഹാ ഇതു മതിയെടാ… നാളെ നീ വാങ്ങിച്ചിട്ടോ… അച്ഛന്‍ ആ സമയത്ത് അങ്ങനെ ജീവിച്ചത് കൊണ്ടാകാം അച്ഛന്‍റെ മരണശേഷവും എനിക്കും അമ്മയ്ക്കും പൃഥ്വിക്കും വലിയ അല്ലലില്ലാതെ ജീവിക്കാനായത്.

 

എനിക്ക് എന്തും തുറന്നു പറയാവുന്ന ആളായിരുന്നു അച്ഛൻ. അച്ഛന്റെ പുസ്തകശേഖരം എന്ത് വിഷയത്തെക്കുറിച്ചും ഉത്തരം പറയാനുള്ള അറിവ് അദ്ദേഹത്തിന് നൽകിയിരുന്നു. കുഞ്ഞുങ്ങളായിരുന്ന ഞങ്ങള്‍ക്ക് അത് മനസ്സിലാക്കി തരാനുള്ള കഴിവും ഉണ്ടായിരുന്നു. ഇന്ദ്രജിത്ത് പറഞ്ഞു.